2011 ഓഗസ്റ്റ് 3, ബുധനാഴ്‌ച

മക്കാ പുലരി


കരിമ്പട്ടു പുതച്ച കഅബക്ക് - 
പിന്നിലൊരു ദാസന്റെ
ആശാ നിര്‍ഭരമാം കെഞ്ചല്‍
നാഥാ... നീയത്രെ വലിയവന്‍.

കഴുത്തില്‍  അസ്രാഈല്‍ കുരുക്ക്
മൂക്കില്‍ കര്‍പൂര പുകയുടെ മരണ  മണം
ഉയിരുന്ന  മര്‍മരങ്ങളിലൊരു വിറയല്‍
ചങ്കിലൊരു കരി വണ്ടിന്‍ മുഴക്കം

ഉരുകുന്ന വിയര്‍പ് കണങ്ങളില്‍ 
നരക കാറ്റിന്‍  തിളപ്പ് 
പാപക്കനം തൂങ്ങിയമര്‍ന്ന
നെറ്റിതടത്തിനു താഴെ തേട്ടതിന്‍ നനവ്‌

പിന്നെ, ഒരു തെന്നല്‍ .
നിത്യ ശാന്തിയുടെ വിള നിലങ്ങളില്‍ നിന്ന്
ഹൌളില്‍ കൌസറിന്‍   കള കളം.
ഫിര്‍ദൌസിന്‍ പരിമളം
അരുണിമയുടെ പൊന്‍ ശോഭ
സലാം... രക്ഷയുടെ  നിശ്വാസം