2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

മക്കാ പുലരി


കരിമ്പട്ടു പുതച്ച കഅബക്ക് - 
പിന്നിലൊരു ദാസന്റെ
ആശാ നിര്‍ഭരമാം കെഞ്ചല്‍
നാഥാ... നീയത്രെ വലിയവന്‍.

കഴുത്തില്‍  അസ്രാഈല്‍ കുരുക്ക്
മൂക്കില്‍ കര്‍പൂര പുകയുടെ മരണ  മണം
ഉയിരുന്ന  മര്‍മരങ്ങളിലൊരു വിറയല്‍
ചങ്കിലൊരു കരി വണ്ടിന്‍ മുഴക്കം

ഉരുകുന്ന വിയര്‍പ് കണങ്ങളില്‍ 
നരക കാറ്റിന്‍  തിളപ്പ് 
പാപക്കനം തൂങ്ങിയമര്‍ന്ന
നെറ്റിതടത്തിനു താഴെ തേട്ടതിന്‍ നനവ്‌

പിന്നെ, ഒരു തെന്നല്‍ .
നിത്യ ശാന്തിയുടെ വിള നിലങ്ങളില്‍ നിന്ന്
ഹൌളില്‍ കൌസറിന്‍   കള കളം.
ഫിര്‍ദൌസിന്‍ പരിമളം
അരുണിമയുടെ പൊന്‍ ശോഭ
സലാം... രക്ഷയുടെ  നിശ്വാസം 

2011, മാർച്ച് 26, ശനിയാഴ്‌ച

ചിത്തവൃത്തി



പൂമ്പാറ്റയെ പ്രണയിച്ചു,
നിലാവിനെപ്പുതച്ചുറങ്ങിയ രാവില്‍
എഴാകാശവും കടന്നു
നക്ഷത്രപ്പൊട്ടുകള്‍ സ്വന്തമാക്കി.

അമ്പിളിയൊളിക്കണ്ണി-
നോടില്ലന്നു പുഞ്ചിരിച്ചു, 
കാറ്റ് വന്നു വിളിച്ചപ്പോള്‍
കാലില്‍ നാണം വട്ടം പിടിച്ചു.

പുലര്‍ മഞ്ഞില്‍  നീരാടി ചുവപ്പിച്ച കവിളിതള്‍ 
ഇലക്കണ്ണാടി നോക്കി മിനുക്കിയ
പ്രഭാതത്തില അഹങ്കരിച്ചു 
വണ്ടേ നീ  മൂളരുതെന്നു. 
 
മഴയുടെ കൈ കരുത്തില്‍
ചെളി പുരണ്ടു നഗ്നയായ്‌-
കിടക്കവേ ഞാന്‍ കൊതിച്ചു,
ഇനിയുമാ തണ്ടില്‍ പൂവായിരുന്നെങ്കില്‍ .

2011, മാർച്ച് 19, ശനിയാഴ്‌ച

ഉപഭോഗം


പണ്ട്, ഉപയോഗിച്ച് കേട്‌ വന്നു
ഇന്ന്ഉപേക്ഷിച്ചു കേടുവരുത്തുന്നു.
ആസ്വാദന ഭാവ,ഭേദങ്ങളില്‍ 
ആവര്‍ത്തന വിരസത.  
പ്രവൃത്തികളുടെ വികൃതികള്‍ക്ക്
മാന്യമാം ആംഗലേയ നാമകരണം.
ക്ലോണിംഗ്,
ഡേറ്റിഗ്
ഡിസ്പോസിബിള്‍.
എല്ലാം പുതിയ  ഉപഭോഗ രീതി ശാസ്ത്രം. 

2011, മാർച്ച് 13, ഞായറാഴ്‌ച

സുനാമി


 
മേഘമിരുണ്ടില്ല, കാറ്റടിച്ചില്ല
ഒന്നുമുരിയാടാതെ
കലി തുള്ളിയാടി രാക്ഷസത്തിര.
കണ്ണീര്‍ തടങ്ങളില്‍  ചിതറി ഒഴുകും
ജീവ ച ഛവങ്ങള്‍കു ചുറ്റും
വട്ടമിട്ടു പറക്കുന്നു
മാരാ ര്‍ത്തി പൂണ്ട കഴുകര്‍ .
ആത്മ ബന്ധങ്ങള്‍ മറന്ന, മറക്കാത്ത
പുഞ്ചിരിയില്‍
ശാന്തി ഗീതങ്ങള്‍ നിറയുന്നു. 
തകര്‍ന്ന മണ്കൂനക്കിടയിലെ  
മറശീലക്കുള്ളില്‍ -
ഞാനിന്നു  ബധിര മൂക.
ചത്ത മനസ്സിന്‍ ചിതയിലഗ്നി 
ഇപ്പോളുമെരിയുന്നു
അസ്വസ്ഥതയുടെ പുക ചുരുളുകള്‍
സൂര്യ കിരണങ്ങളെ മറക്കുന്നു
കാതങ്ങള്‍ ചുമന്ന വിഴുപ്പു ഭാണ്ഡങ്ങളില്‍
മുഖമര്‍ത്തിയിരിപ്പൂ ഞാന്‍.

ഇല്ല, ഞാന്‍ തളരില്ല 
ഹിരോഷിമയും നാഗസാക്കിയും
എന്റെ ഇന്നലെകളായിരുന്നു 
ഇന്നലകളുടെ പാഠങ്ങളില്‍
ഇന്ന് ജീവിക്കുവാന്‍ 
ഇനിയുമൊരു അരുണിമക്കായ്
നാളെ നാളെക്കായി മാറ്റി
കാത്തിരിക്കുന്നു ഞാന്‍.


സമര്‍പണം: സുനാമിയില്‍ ഭര്‍ത്താവും കുട്ടികളും നഷ്ടപ്പെട്ട യുവതിക്ക്.  

2011, മാർച്ച് 11, വെള്ളിയാഴ്‌ച

സ്വപ്നം


കെട്ടുപിണഞ്ഞു കിടക്കുന്ന
സ്വപ്നങ്ങളത്രയും
ഞാന്‍ കണ്ട നാളെകലായിരുന്നു.
വിരിയാത്ത വസന്തോല്സവത്തിന്‍ നാളുകള്‍
ചിതറിക്കിടക്കുന്നു പിന്നില്‍.
കേട്ടതും കണ്ടതുമേറെ
കണ്ട സ്വപ്നങ്ങളത്രയും
ചെറിയ മാറ്റങ്ങളായി നില നില്കുന്നു.
ഇതൊരു പാഠം....
സ്വപ്‌നങ്ങള്‍ വെറുമൊരു മരീചിക.
പക്ഷെ...
സ്വപ്‌നങ്ങള്‍ ഇല്ലങ്കില്‍ ജീവിതമില്ല
സ്വപ്നം കാണാം നമുക്ക്
എന്തിനു? ജീവിക്കാന്‍.

2011, മാർച്ച് 9, ബുധനാഴ്‌ച

വലതു കാല്‍ വെച്ച്....

ദൈവ നാമത്തില്‍, ദൈവത്തിന് സ്തുതി.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം
എന്റെ സ്കൂള്‍ സാറെ ദിവസങ്ങള്‍ക് മുമ്പ്
ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ ഉപദേശിച്ചു ,
വാസനകള്‍ ദൈവികമാണ് ഉപയോഗപ്പെടുത്തുക എന്ന്.
പിന്നെ, എന്റെ കൂട്ടുകാരന്‍ പറഞ്ഞു 
ബൂലോകം വല്യതാണന്നും, ഒരുപാട് കൂട്ടുകാരുണ്ടെന്നും.
മോഹങ്ങള്‍ മൊട്ടിട്ടു തുടങ്ങിയപ്പോള്‍
ഞാനും തീരുമാനിച്ചു അതൊന്നു വിരിയിച്ചു
വാസന ലോകത്തെ അറിയിക്കാന്‍.
വിഷയങ്ങളൊന്നും ഇല്ലാതില്ല. കണ്ടതും, കേട്ടതും, തോന്നുന്നതും ഒക്കെ പറയുക
വായക്കു വന്നത് കോതക്ക് പാട്ട് എന്ന പോലെ.
നാട്ടാരെ, എല്ലാം കണ്ടും കേട്ടും ഇരിക്കുക...
ഇതൊരു ഒടുക്കക്കാരന്റെ തുടക്കം മാത്രം.
വാസനിക്കുമ്പോള്‍ അറിയിക്കുക നല്ലതോ ചീത്തയോ എന്ന്.
പുഞ്ചിരയോടെ.