പൂമ്പാറ്റയെ പ്രണയിച്ചു,
നിലാവിനെപ്പുതച്ചുറങ്ങിയ രാവില്‍
എഴാകാശവും കടന്നു
നക്ഷത്രപ്പൊട്ടുകള്‍ സ്വന്തമാക്കി.
അമ്പിളിയൊളിക്കണ്ണി-
നോടില്ലന്നു പുഞ്ചിരിച്ചു,
കാറ്റ് വന്നു വിളിച്ചപ്പോള്‍
കാലില്‍ നാണം വട്ടം പിടിച്ചു.
പുലര്‍ മഞ്ഞില്‍ നീരാടി ചുവപ്പിച്ച കവിളിതള്‍
ഇലക്കണ്ണാടി നോക്കി മിനുക്കിയ
പ്രഭാതത്തില അഹങ്കരിച്ചു
വണ്ടേ നീ മൂളരുതെന്നു.
മഴയുടെ കൈ കരുത്തില്‍
ചെളി പുരണ്ടു നഗ്നയായ്-
കിടക്കവേ ഞാന്‍ കൊതിച്ചു,
ഇനിയുമാ തണ്ടില്‍ പൂവായിരുന്നെങ്കില്‍ .



