2011 മാർച്ച് 26, ശനിയാഴ്‌ച

ചിത്തവൃത്തി



പൂമ്പാറ്റയെ പ്രണയിച്ചു,
നിലാവിനെപ്പുതച്ചുറങ്ങിയ രാവില്‍
എഴാകാശവും കടന്നു
നക്ഷത്രപ്പൊട്ടുകള്‍ സ്വന്തമാക്കി.

അമ്പിളിയൊളിക്കണ്ണി-
നോടില്ലന്നു പുഞ്ചിരിച്ചു, 
കാറ്റ് വന്നു വിളിച്ചപ്പോള്‍
കാലില്‍ നാണം വട്ടം പിടിച്ചു.

പുലര്‍ മഞ്ഞില്‍  നീരാടി ചുവപ്പിച്ച കവിളിതള്‍ 
ഇലക്കണ്ണാടി നോക്കി മിനുക്കിയ
പ്രഭാതത്തില അഹങ്കരിച്ചു 
വണ്ടേ നീ  മൂളരുതെന്നു. 
 
മഴയുടെ കൈ കരുത്തില്‍
ചെളി പുരണ്ടു നഗ്നയായ്‌-
കിടക്കവേ ഞാന്‍ കൊതിച്ചു,
ഇനിയുമാ തണ്ടില്‍ പൂവായിരുന്നെങ്കില്‍ .

2 അഭിപ്രായങ്ങൾ:

Jefu Jailaf പറഞ്ഞു...

കടന്നു പോയ നിമിഷങ്ങളിലെക്കുള്ള തിരിച്ചു പോക്കിനുള്ള ആഗ്രഹം ഒരു മാനസിക പ്രിതിഭാസം.. ജീവിതം നഷ്ടപ്പെടുതിയവര്‍ക്ക് പുതിയതോന്നകുവാനും, നേടിയവര്‍ക്ക് മധുരിക്കുന്ന ഒരമകള്‍ ആയും.. നല്ല നോട്ട്.. ആശംസകള്‍..

അനുഗാമി പറഞ്ഞു...

ഒരു കവിക്ക്‌ കാഴ്ച്ചക്കാരനാവാന്‍ പറ്റില്ല. എന്നാല്‍ നല്ല കാഴ്ച്ചക്കാരനാണ് നല്ലൊരു കവിയാകുന്നത്.
മഴ മേഘത്തില്‍ നിന്ന്‍ പിടുത്തം വിട്ടു വീണൊരു മഴത്തുള്ളിയല്ലേ നാം..അതിന്‍റെ എല്ലാ വേദനകളും അവസാനത്തെ വരികളില്‍ ഞാന്‍ കണ്ടു.
ഭാവുകങ്ങള്‍..